വരും ദിവസങ്ങളില്‍ താപനില കുറയും; മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില കുറയുമെന്ന് അറിയിപ്പ്. വരുന്ന ആഴ്ചകളില്‍ രാജ്യത്ത് ശൈത്യതരംഗം തുടരും. വെള്ളി, ശനി ദിവസങ്ങളില്‍ പരമാധി താപനില ശരാശരി 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയില്‍ 7-9 ഡിഗ്രി വരെ കുറയാന്‍ സാധ്യതയുണ്ട്.

അതേസമയം ഒമാനില്‍ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Also Read: തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മെഡിറ്റേഷന്‍ അഥവാ ധ്യാനം വളരെയധികം സഹായിക്കും; ഡോ അരുണ്‍കുമാര്‍ പറയുന്നു

ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. പതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ, മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News