ജൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ വടക്കന്‍, മധ്യ ഇന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെയും രാജസ്ഥാനിലെയും ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത് അമ്പത് ഡിഗ്രി സെല്‍ഷ്യസാണ്.
ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് പെയ്ത ചെറിയ മഴയെ തുടര്‍ന്ന് താപനില 41.8 ഡിഗ്രി സെല്‍ഷ്യല്‍സ് ആയി കുറഞ്ഞു. മറ്റു നഗരങ്ങളായ മുംബൈയില്‍ 33 ഡിഗ്രി സെല്‍ഷ്യാസ് താപനില. അതേസമയം തന്നെ തെക്കന്‍ നഗരങ്ങളായ ബെംഗളുരുവില്‍ താപനില 30.4 ഡിഗ്രി സെല്‍ഷ്യസും ചെന്നൈയില്‍ 39 ഡിഗ്രി സെല്‍ഷ്യസുമാണ്.
ഇന്ത്യന്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. അര്‍ബന്‍ ഹീറ്റ് ഐലന്റ് ഇഫക്ട് എന്ന പ്രതിഭാസമാണ് ഇതിന് പിന്നില്‍. ഇത് ചുറ്റുപ്പാടുകളെക്കാള്‍ ഈ നഗരങ്ങളെ ചൂടുള്ളിടങ്ങളാക്കുന്നു.
അര്‍ബന്‍ പ്രദേശങ്ങളിലെ താപനില അടുത്തുള്ള ഗ്രാമീണ മേഖലയെക്കാള്‍ കൂടുമ്പോഴാണ് അര്‍ബന്‍ ഹീറ്റ് ഐലന്റ് ഇഫക്ട് നടന്നുവെന്ന് പറയാന്‍ കഴിയുക. ഇതിന് പ്രധാനകാരണം മനുഷ്യന്റെ അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രകൃതിദത്തമായ ഭൂപ്രകൃതിയെക്കാള്‍ ചൂടിനെ ആകീരണം ചെയ്ത് നിലനിര്‍ത്തുന്നതിനാലാണ്. ഇത് ഇന്ത്യയിലെ മാത്രമല്ല, ലോകത്താകമാനം ഈ വിഷയം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാരുടെ നിഗമനം എന്തെന്നാല്‍ എല്‍ നിനോ പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ്. ഇത് തന്നെയാണ് ആഗോള തലത്തില്‍ കാലാവസ്ഥ രീതി തന്നെ മാറ്റിമറിച്ചത്.
പസഫിക്ക് സമുദ്ര പ്രദേശങ്ങളില്‍ അസാധാരണമായ ചൂടുള്ള സമുദ്ര താപനില ഉണ്ടാകുക. ഇത് സമുദ്ര നിരപ്പിലെ താപനില ഉയര്‍ത്തും. 2023ല്‍ ആരംഭിച്ച ഈ പ്രതിഭാസമാണ് ഈ വര്‍ഷം ജൂണ്‍വരെയുള്ള കടുത്ത വേനലിന് കാരണം. പസിഫിക്ക് സമുദ്രത്തിലെ വെള്ളം തണുക്കുന്നതിനെയാണ് ലാനിനാ എന്ന് പറയുന്നത്. ക്രമരഹിതമായ ഇടവേളകളില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കും. ഇത് മൂലം ഇന്ത്യയില്‍ ശക്തമായ മണ്‍സൂണാണ് ഉണ്ടാകാന്‍ പോകുന്നത്. അന്തരീക്ഷത്തിലും സമുദ്രത്തിലുമുണ്ടാകുന്ന പല മാറ്റങ്ങളുമാണ് ഉഷ്ണ തരംഗത്തിന് കാരണം. ഇതാണ് വടക്കന്‍,മധ്യ, കിഴക്കന്‍ മേഖലകളില്‍ ചൂടിന് കാരണവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here