ഇന്ത്യയിൽ മതേതരത്വത്തിന് ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അമ്പലത്തിനും മസ്ജിദിനുമായി സ്ഥാപിച്ച സംയുക്ത കവാടത്തിന്റെ ചിത്രം ഏറെ ചർച്ചയാവുകയാണ്. വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടിൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോർഡ് വയ്ക്കാൻ സ്ഥലമില്ലതിനാൽ നേരത്തെ സ്ഥാപിച്ചിരുന്ന പാറയിൽ മസ്ജിദ് ബോർഡിന്റെ പാതിഭാഗം ക്ഷേത്രത്തിന്റെ പേര് സ്ഥാപിക്കാൻ മസ്ജിദ് കമ്മിറ്റി വിട്ടു നൽകുകയായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Also read:ഇന്ത്യയിൽ തൊഴിൽ സാഹചര്യം പരിതാപകരം; ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പുറത്ത്
ഇതിനോടകം നിരവധി ആളുകളാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ രേഖപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here