ഹൈദരാബാദിൽ വിഗ്രഹം തകർത്തതിനെ ചൊല്ലി സംഘർഷാവസ്ഥ; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

Hyderabad temple

ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതിനെ ചൊല്ലി ഹൈദരാബാദിലെ സെക്കന്ദരാബാദിൽ സംഘർഷാവസ്ഥ. കുർമഗുഡ മുതിയലമ്മ ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇന്നലെ തകർത്തത്. സംഭവത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി നേതാവ് മാധവി ലതയും പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ; തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

യുവാവ് വിഗ്രഹത്തിൽ ചവിട്ടുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാൾക്കെതിരെ ക്ഷേത്രങ്ങളിൽ അതിക്രമം നടത്തിയതിന് രണ്ട് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ക്ഷേത്രം സന്ദർശിച്ച കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പ്രതിഷേധക്കാരുമായി സംവദിച്ചു. ഇത് ലജ്ജാകരമായ സംഭവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചിലർ ബോധപൂർവം വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കൽ സംസ്ഥാന സർക്കാറിന്‍റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ; കിവീസിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍; ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്തയാകുമോ?

ഒക്‌ടോബർ 12-ന് ഹൈദരാബാദിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഹൈദരാബാദിലെ ബീഗം ബസാറിലെ നമ്പള്ളി എക്‌സിബിഷൻ ഗ്രൗണ്ടിലെ പൂജ പന്തലിൽ ദുർഗാദേവിയുടെ വിഗ്രഹം നശിപ്പിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News