കൊല്ലത്ത് ലോറിക്കടിയില്‍പ്പെട്ട് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി സഞ്ജീവ് കുമാര്‍ (25) ആണ് മരിച്ചത്. ചന്ദനത്തോപ്പ് ചാത്തനാകുളം സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്ക് 12 30 ന് കടപ്പാക്കടയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. സഞ്ജീവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി സമീപത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ലോറി ഇയാളുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ALSO READ:പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ

പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News