തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

തൃശൂർ ചേലക്കര കൊണ്ടാഴിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. മായന്നൂർ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. മായന്നൂർ പൂണത്ത് ഭഗവതി ക്ഷേത്രത്തിന്റെയും തിരുമൂലങ്ങാട് ലക്ഷ്മണസ്വാമി ക്ഷേത്രത്തിന്റെയും കവാടത്തിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്.

Also read:‘ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി’: ടി പത്മനാഭന്‍

മോഷണം നടന്ന കാര്യം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പഴയന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഡിഎസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാളം വിദഗ്ധൻ കെ പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Also read:പ്രതിഷ്ഠാ ചടങ്ങ്: അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News