ക്ഷേത്രങ്ങള്‍ക്ക് ഉപദേശവുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചെയ്യാം!

ഇന്ത്യയിലെ യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നല്ല ഗ്രന്ഥശാലകള്‍ ആരാധനാലയങ്ങളില്‍ സ്ഥാപിക്കണമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഉദയന്നൂര്‍ ദേവി ക്ഷേത്രം നല്‍കിയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ആളുകള്‍ നാമം ജപിക്കാനെത്തുന്ന സ്ഥലം മാത്രമാകരുത് ക്ഷേത്രങ്ങള്‍, അവ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്നിടങ്ങള്‍ കൂടിയാവണം.

ALSO READ: എന്‍ഡിഎയ്ക്ക് പകരം യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമായിരുന്നു: അശോക് ഗെലോട്ട്

അതിനാല്‍ ഇന്ത്യയൊട്ടാകെയുള്ള ക്ഷേത്രങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരസമ്മാന ചടങ്ങില്‍ നിരവധി യുവാക്കള്‍ പങ്കെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അവര്‍ തീറെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇതിന് വേണ്ട നടപടികള്‍ ക്ഷേത്ര അധികൃതര്‍ സ്വീകരിക്കണം. എന്താണ് ക്ഷേത്രങ്ങളില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ALSO READ: ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കണം: അഡ്വ. പി. സതീദേവി

ഗ്രസ്ഥശാലകള്‍ സ്ഥാപിച്ചാല്‍ യുവാക്കള്‍ക്ക് ഒത്തുകൂടാനും ചര്‍ച്ചകള്‍ നടത്താനും അവരുടെ കരിയര്‍ വികസനം സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News