തൃശ്ശൂരിൽ ടെംപോ ട്രാവലർ കത്തി നശിച്ചു

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ ടെംപോ ട്രാവലർ കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴത്തെ പടിയിൽ വെച്ചാണ് സംഭവം. വിവാഹ പാർട്ടികളെ എടുക്കാൻ കാലിയായി പോയ ട്രാവലറാണ് കത്തിയത്. ചേലക്കോട് സ്വദേശി ഹരികൃഷ്ണനാണ് വണ്ടി ഓടിച്ചത്. വണ്ടി ഓടുന്നതിനിടെ റേസായി പുക ഉയരുകയും ഉടൻ കത്തി പിടിക്കുകയുമായിരുന്നു. തുടർന്ന് ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല. സമീപമുള്ള വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും പൂർണ്ണമായും കത്തി. ഒടുവിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News