സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയ്യതി ദീര്‍ഘിപ്പിച്ചു. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാം എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പന്ത്രണ്ടാം ക്ലാസ്സാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയ്യതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്കായി www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Also read: അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും പുതുലോകം തുറന്ന് നിയസഭയുടെ പുസ്തകോത്സവം
അതേസമയം, തൃശ്ശൂര്‍ ജില്ലയില്‍ നൊടുപുഴ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം ഹിന്ദി ഗസ്റ്റ് ലക്ചറര്‍ തസ്തിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പ്രസ്തുതത വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ജനുവരി 14 ന് രാവിലെ 10 ന് കോളേജില്‍ എത്തിച്ചേരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here