നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയ്ക്ക് അടുത്ത് തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക പാലം തകര്‍ന്ന് അപകടം. തിരുപുറം ഫെസ്റ്റിവെലിലാണ് അപകടം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുല്‍കൂടും അനുബന്ധ കാഴ്ചകളും ഇവിടെ ഒരുക്കുയിരുന്നു.

Also read:എന്റെ യഥാർത്ഥ പേര് ഇതല്ല, ന്യൂമറോളജി നോക്കിയിട്ട് അവരാണ് ഇങ്ങനെ ചെയ്തത്; തുറന്നു പറഞ്ഞ് മഹിമ നമ്പ്യാർ

ക്രിത്രിമ വാട്ടര്‍ ഫാള്‍സ് കാണാനായി ഒരുക്കിയ താത്കാലിക പാലമാണ് തകര്‍ന്നത്. വാട്ടര്‍ ഫാള്‍സ് കാണാന്‍ പാലത്തില്‍ പ്രവേശിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പാലം പൊളിഞ്ഞ് ആളുകൾ താഴേക്ക് വീണു.10 ഓളം പേര്‍ക്ക് പരുക്ക് പറ്റി. സാരമായി പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

പൂവാര്‍ പൊലീസും കാഞ്ഞിരംകുളം പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘാടകര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പൊലീസും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News