‘വയനാട് ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ മാസം പൂർത്തിയാകും’: മന്ത്രി കെ രാജൻ

വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക. ഓരോ വ്യക്തികളുടേയും വിവരങ്ങൾ ശേഖരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും പരാതികൾ സർക്കാർ കേൾക്കുമെന്നും, വാടക വീടുകൾക്ക്‌ ഡെപ്പോസിറ്റ്‌ ആവശ്യപ്പെടുന്നെങ്കിൽ അറിയിക്കണമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

Also Read; കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ചതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

ആളുകൾക്ക് 6000 രൂപക്ക്‌ മുകളിൽ ആവശ്യമെങ്കിൽ അതും പരിഗണിക്കുമെന്നും, ആഗസ്റ്റ്‌ 30നകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ടാണ്‌ പുനരധിവാസ നടപടികൾ കൈകാര്യം ചെയ്യുന്നത്‌. കേരള മോഡലിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുന്നത്. വിദഗ്ദ സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്, മന്ത്രി പറഞ്ഞു.

Also Read; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെയെത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത്

കേന്ദ്ര സർക്കാരിന്റെ മുന്നിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്‌. അടിയന്തിര ധനസഹായം 90 ശതമാനം പൂർത്തിയായിയിട്ടുണ്ട്. മന്ത്രി തല ഉപസമിതി കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്. 26, 27 തീയ്യതികളിൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News