സംസ്ഥാനത്ത് ചൂടിന് തത്കാലം ആശ്വാസം; തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂടിന് താത്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട ഇടുക്കിയിലുമാണ് യെല്ലോ അലർട്ടുള്ളത്. തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണ; ശ്രീലേഖ ഐ പി എസിന്റെ ഫേസ്ബുക് പോസ്റ്റ് വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി

അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ പാലക്കാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: ‘ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി നിലംതൊടില്ല, നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം’: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration