കനത്തമഴ; നിലമ്പൂരിൽ പാത ഒലിച്ചുപോയി

കനത്ത മഴയെത്തുടർന്ന് മലപ്പുറം നിലമ്പൂരിൽ പാത ഒലിച്ചുപോയി . വഴിക്കടവിലെ താല്‍കാലിക പാത ഒലിച്ചുപോയത്.

Also Read:സംസ്ഥാനത്ത് അതിതീവ്രമഴ ; പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു

പഞ്ചായത്തങ്ങാടി-മരുത റൂട്ടില്‍ കാരക്കോടന്‍ പുഴയില്‍ നാട്ടുകാര്‍ നിര്‍മിച്ച പാതയാണിത്. നിലമ്പൂര്‍, വഴിക്കടവ് ഭാഗങ്ങളിൽ നിന്നും മരുതയിലേക്കുള്ള വാഹനങ്ങള്‍ പാലാട് മാമാങ്കര വഴി പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

Also Read:പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം

അതേസമയം, കാസർകോഡ് ഉദുമ, കൊപ്പൽ, കാപ്പിൽ തീരദേശ പ്രദേശങ്ങളിൽ ചൊവാഴ്ച രാത്രിയിലെ കാറ്റിൽ നാശ നഷ്ടം ഉണ്ടായി. മഴയത്ത് നിരവധി മരങ്ങൾ കടപുഴകി വീണു. ഗതാഗതം തടസപ്പെടുകയും, നിരവധി വൈദ്യുതി പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്തു.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News