പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യക്കൊരുങ്ങി; സമാധാനിപ്പിക്കാനെത്തിയ ഫോട്ടോഗ്രാഫറുള്‍പ്പെടെ 17-കാരിയെവീണ്ടും പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ.ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റിലായി. വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയായത്. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളും ബീച്ചിലെ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവരുമാണ് അറസ്റ്റിലായത്.

Also Read : നോയിഡയിൽ 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ഡിസംബര്‍ 18-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയത്. യുവാവ് മകളെ ആര്‍.കെ. ബീച്ചിലേക്ക് കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഒഡീഷയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.

കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഡിസംബര്‍ 30-നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. വിശാഖപട്ടണത്തെ ഹോട്ടലില്‍വെച്ച് ആണ്‍സുഹൃത്താണ് തന്നെ ആദ്യം ബലാത്സംഗംചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Also Read : ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

ആണ്‍സുഹൃത്ത് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവെച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പിന്നാലെ ആണ്‍സുഹൃത്ത് അയാളുടെ സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ ആത്മഹത്യ ചെയ്യാനായി ആര്‍.കെ. ബീച്ചിലേക്ക് പോയ പെണ്‍കുട്ടിയെ തനിച്ച് ബീച്ചില്‍നില്‍ക്കുന്നത് കണ്ട ഒരു ഫോട്ടോഗ്രാഫര്‍ ഇയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇവിടെവെച്ച് ഇയാളും ഇയാളുടെ സുഹൃത്തുക്കളായ ഏഴുപേരും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ഒഡീഷയിലേക്ക് പോയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News