“ഓപ്പറേഷൻ കാവേരി”; ഇന്ത്യൻ പൗരന്മാരുമായി പത്താം സംഘം പുറപ്പെട്ടു

സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ പത്താം സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. 135 ഇന്ത്യൻ പൗരന്മാരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐഎഎഫ് സി 130 ജെ വിമാനത്തിലാണ് സംഘം ജിദ്ദയിലേക്കെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.

നേരത്തെ, സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ എട്ടാമത്തെ ബാച്ച് സുരക്ഷിതമായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു. സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 121 പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 392 പേരടങ്ങുന്ന മൂന്നാം സംഘം ഇന്ന് ദില്ലിയിലെത്തി. വിവിധ വിദേശരാജ്യങ്ങള്‍ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവന്‍ പൗരന്‍മാരെയും സുഡാനില്‍നിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ രക്ഷാദൗത്യവുമായെത്തിയ തുർക്കി വിമാനത്തിന് നേരെ സുഡാൻ അർദ്ധ സൈനിക വിഭാഗം വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ വിമാനത്തിന്റെ ഇന്ധന സംവിധാനത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിലായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News