ഇന്ത്യൻ വിപണി കീഴടക്കിയ 10 മികച്ച കാറുകൾ; ആദ്യ പത്തിൽ നിന്നും പുറത്തായി എർട്ടിഗ

ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ കൂടുതൽ വിൽപന നടത്തിയ ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയിൽ മാരുതി സുസൂക്കിയുടെ വാഗൺ ആർ ഒന്നാമത്. ആദ്യ പത്തിൽ നിന്നും മാരുതി സുസൂക്കിയുടെ എർട്ടിക പുറത്തായപ്പോൾ പട്ടികയിൽ ടാറ്റ പഞ്ച് ഇടനേടി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്റായ മാരുതി തന്നെയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്വിഫ്റ്റ് നാലാം സ്ഥാനത്തായി. ബെലേനൊയാണ് രണ്ടാം സ്ഥാനത്ത്.

ആൾട്ടോയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ടാറ്റ നെക്സോൺ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. കിയ സെൽറ്റോസുമായി മത്സരിക്കുന്ന ഹ്യുണ്ടായിയുടെ കോംപാക്റ്റ് എസ്യുവി ക്രെറ്റ, സ്‌കോഡ കുഷാക്ക് എന്നിവ ഏഴാം സ്ഥാനം നിലനിർത്തി.

ഇതോടെ നെക്‌സോൺ പട്ടികയിൽ ആറാം സ്ഥാനത്തായി. കിയ സെൽറ്റോസുമായി മത്സരിക്കുന്ന ഹ്യുണ്ടായിയുടെ കോംപാക്റ്റ് എസ്യുവി ക്രെറ്റ, സ്‌കോഡ കുഷാക്ക് എന്നിവ ഏഴാം സ്ഥാനം നിലനിർത്തി. ബ്രെസ്സ എട്ടാം സ്ഥാനത്താണ്.2023 മാർച്ചിൽ മികച്ച 10 പിവികളിൽ ബ്രീസ മൂന്നാം സ്ഥാനത്തായിരുന്നു.മാരുതി സുസുക്കിയുടെ മിനിവാൻ ഇക്കോ പത്താം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News