മോദി ​ഗ്യാരന്റിക്ക് ബദലുമായി കെജ്‌രിവാൾ ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയുമടക്കം പത്ത് ​ഗ്യാരന്റികൾ പ്രഖ്യാപിച്ചു

മോദി ഗ്യാരന്‍റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി. രാജ്യംമുഴുവന്‍ സൗജന്യ വൈദ്യുതി, അഗ്നിവീർ പദ്ധതി ഇല്ലാതാക്കും, വിളകൾക്ക് താങ്ങുവില ഉറപ്പാകും തുടങ്ങി 10 ഗ്യാരന്‍റികൾ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. മോദിയുടെ ഗ്യാരന്‍റികൾ വെറും പൊള്ളത്തരങ്ങൾ മാത്രമെന്നും എ എ പി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

Also read:പാലക്കാട് ഡിവിഷൻ നിലനിർത്തണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാൻ

മോദിയുടെ ഗ്യാരൻ്റികൾ ഊതീവിർപ്പിച്ച കുമിളകൾ ആണെന്നും ഒരു ഗ്യാരൻ്റി പോലും നടപ്പിലാക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല എന്നും വിമർശിച്ച അരവിന്ദ് കെജ്‌രിവാൾ 10 ഗ്യാരൻ്റികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കുമെന്ന ഉറപ്പും. രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, മുഴുവൻ പാവപ്പെട്ടവർക്കും സൗജന്യമായി നല്‍കും. എല്ലാ ഗ്രാമങ്ങളിലും മികച്ച സർക്കാർ സ്കൂളുകൾ. സൗജന്യ ചികില്‍സ രാജ്യവ്യാപകമാക്കും. എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ. ചൈന കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂമി തിരികെ പിടിക്കും. അഗ്‌നിവീർ പദ്ധതി അവസാനിപ്പിക്കും. സ്വാമിനാഥൻ കമ്മിഷൻ പ്രകാരം എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും.

Also read:ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ദില്ലിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി, തൊഴിലില്ലായ്മ ഇല്ലാതാക്കും. അടുത്ത ഒരുവർഷത്തിനുള്ളിൽ രണ്ടുകോടി തൊഴിലവസരങ്ങൾ. അഴിമതിക്കാരെ വെളുപ്പിക്കുന്ന ബിജെപിയുടെ വാഷിങ് മെഷീൻ തകര്‍ക്കും. രാജ്യത്ത് നിലവിലുള്ള നികുതി ഭീകരത അവസാനിപ്പിക്കും. വ്യാപാരവും വ്യവസായവും പ്രോത്സാഹിപ്പിക്കും. ജയിലിന് മറുപടി വോട്ട് എന്ന പ്രചാരണ വാക്യത്തിനൊപ്പം കെജ്‌രിവാളിന്‍റെ ഗ്യാരന്‍റിയും പരമാവധി പ്രചാരണ വിഷയമാക്കാനാണ് പാര്‍ട്ടി തീരുമാനം. ദില്ലിക്ക് ശേഷം പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലും കെജ്‌രിവാൾ പ്രചാരണത്തിന് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News