ജോലിക്ക് ഭൂമി അഴിമതി കേസ്; തുടർച്ചയായ പത്ത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ലാലുപ്രസാദ് യാദവിനെ വിട്ടയച്ച് ഇഡി

ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഇഡി തുടർച്ചയായി പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ദില്ലിയിൽ നിന്നും എത്തിയ ഇഡി ഉദ്യോഗസ്ഥർ പട്‌നയിലെ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്. മകന്‍ തേജസ്വി യാദവിനോട് നാളെ ഹാജരാകാൻ ഇഡി നിര്‍ദേശമുണ്ട്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്.

Also Read; നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാര്‍ സഖ്യം; ബിജെപി എംഎല്‍എയെ സ്പീക്കറാക്കാന്‍ നീക്കം

ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളും ഉൾപ്പെടെ 14 പേർക്കെതിരെയാണ് കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ പകപോക്കലാണിതെന്ന് ആര്‍ജെഡി ആരോപിച്ചു. അതിനിടെ ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ റാഞ്ചിയിലെ വസതിയിൽ ഇന്നലെ ഇഡി സംഘം എത്തി. ഈ മാസം 31ന് ചോദ്യംചെയ്യലിന് ഹാജരാകാം എന്ന് സോറൻ അറിയിച്ചതോടെ ഇഡി സംഘം മടങ്ങി.

Also Read; സിപിഐ(എം) കേന്ദ്ര കമ്മിറ്റി അവസാന ദിവസത്തിലേക്ക്; മൂന്ന് ദിവസം നീണ്ടുനിന്ന യോഗം ഇന്നവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News