വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യസൂത്രധാരനായ അനി , രാജേന്ദ്രന്‍, ഉണ്ണി എന്നിവരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു.

Also Read: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; യുപിയിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വര്‍ക്കല റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ആര്‍. മുകേഷ്‌കുമാര്‍ കെ. വി. വിനോദ്, എസ്. മധുസൂദനന്‍ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Also Read: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർധിപ്പിക്കും; വാർഡ് പുനർനിർണയവുമായി മന്ത്രിസഭായോഗ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News