കേന്ദ്രം നികത്താനുള്ളത് 10 ലക്ഷം ഒ‍ഴിവ്, രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം

രാജ്യത്ത് തൊ‍ഴിലിനായി യുവാക്കളടക്കം നെട്ടോട്ടമോടുമ്പോ‍ള്‍ കേന്ദ്ര സർവീസിന്‍റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന്‌ ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്‍റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത്‌ 30,63,893 എണ്ണംമാത്രം. 24.29 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച്‌ 31 വരെയുള്ള കണക്കാണിത്‌. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽനിന്ന്‌ വിരമിക്കുന്നതിന്‌ ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

ALSO READ: ധീരജ് വധക്കേസ് മുഖ്യപ്രതി നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക്; ശുപാര്‍ശ നല്‍കിയത് ചാണ്ടി ഉമ്മന്‍

ഗ്രൂപ്പ്‌ ബിയിൽ ഗസറ്റഡ്‌ ഇതര തസ്‌തികകളാണ്‌ കൂടുതലും നികത്താത്തത്‌. 97,999 ഒഴിവ്‌. 32.22 ശതമാനം. 3,04,175 തസ്‌തികയിൽ 2,06,176 പേരാണുള്ളത്‌. ഗ്രൂപ്പ്‌ എയിൽ 22.52 ശതമാനം, ഗ്രൂപ്പ്‌ ബി ഗസറ്റഡ്‌ തസ്‌തികയിൽ 15.47 ശതമാനം, ഗ്രൂപ്പ്‌ സിയിൽ 23.97 ശതമാനം എന്നിങ്ങനെ ഒഴിവുണ്ട്‌.

കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്‍റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്‌തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്‌. സിവിൽ സർവീസിൽ ഒരുവർഷത്തിനുള്ളിൽ 58,000 തസ്‌തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്‌തിക 2022 മാർച്ചിൽ 39.77 ലക്ഷമായി. ഗ്രൂപ്പ്‌ സിയിലാണ്‌ തസ്‌തികയിൽ വലിയ കുറവുണ്ടായത്‌.

അംഗീകൃത തസ്‌തികകളും വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു. കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്‌. അതിൽ പത്തിൽ നാല്‌ തസ്‌തികയും റെയിൽവേയിലുമാണ്‌. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച്‌ 31ലെ അംഗീകൃത തസ്‌തിക 15.07 ലക്ഷമാണ്‌. ജോലിയിലുള്ളത്‌ 11.98 ലക്ഷവും. പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്‌തികയിൽ നികത്തിയിട്ടുള്ളത്‌ 3.45 ലക്ഷംമാത്രം.

ALSO READ: പുനർജനി കേസ്‌: വി.ഡി സതീശനെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറി പരാതിക്കാര്‍

ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ്‌ നികത്തണം. അംഗീകൃത തസ്‌തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ്‌ നികത്തിയിട്ടുള്ളത്‌. തപാൽവകുപ്പിൽ ഒരുലക്ഷം ഒഴിവുണ്ട്‌. 2.64 ലക്ഷം തസ്‌തികയിൽ 1.64 ലക്ഷം പേർമാത്രമാണ്‌ ജോലിയിലുള്ളത്‌. റവന്യുവകുപ്പിൽ 70,000 ഒഴിവുമുണ്ട്‌. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ്‌ സേനകളിൽ 5264 ഒഴിവുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News