മധ്യപ്രദേശിൽ മാംസം വിൽക്കുന്ന പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി

അനധികൃതമായി മാംസ വില്‍പ്പന നടത്തിയെന്ന പേരിൽ പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. കൂടാതെ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ വീടുകളും പൊളിച്ചുമാറ്റി. തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകല്‍ സമയത്താണ് ഉജ്ജയിനിലെ കടകള്‍ പൊളിച്ചനീക്കിയതെന്ന് സംഭവത്തെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദമാക്കി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കടകൾ ഇത്തരം നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read; കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; കേന്ദ്ര വ്യോമയാന മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നീ മൂന്നുപേരുടെ വീടുകളാണ് പൊളിച്ചത്. ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് റെയിന്‍. ഇയാളും മറ്റു ചില ആളുകളും ചേര്‍ന്ന് താക്കൂറിനെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. കേസില്‍ മറ്റു നാലു പേര്‍ക്കൊപ്പം റെയിനെയും അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യസുരക്ഷാ നിയമപ്രകാരമുള്ള കേസടക്കം 14 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഭോപ്പാലിലെ ഹബീബ്ഗഞ്ജ് പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും റെയിനിന്റെ പേരുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Also Read; കൊല്ലം, വിഴിഞ്ഞം പോർട്ടുകൾക്ക് ഐഎസ്പിഎസ് സ്ഥിര അംഗീകാരം

അതേസമയം, കൈയ്യേറ്റ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതിനാലാണ് റെയിന്‍, ബിലാല്‍, അസ്ലം എന്നിവരുടെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News