പതഞ്ജലിക്കെതിരെ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ പത്തെണ്ണവും കേരളത്തിൽ

baba ramdev

പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11 കേ​സു​ക​ൾ. ഇതിൽ പത്തെണ്ണവും കേരളത്തിൽ. ഇ​തി​ൽ 10 കേ​സു​ക​ളും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ ഡ്ര​ഗ്സ് വി​ഭാ​ഗ​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ​നാ​ലും, പാ​ല​ക്കാ​ട് ​മൂ​ന്ന്, എ​റ​ണാ​കു​ളം ര​ണ്ട്, തി​രു​വ​ന​ന്ത​പു​രത്ത് ​ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്.

കൂ​ടാ​തെ, ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ​വി ബാ​ബു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​ദ്വാ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും ഒരു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ALSO READ; ഓരോ ദിവസവും പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ; ഇന്ന് ലോക പ്രമേഹ ദിനം

ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ന​ബ്ൾ അ​ഡ്വൈ​ർ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 സെ​ക്ഷ​ൻ 3(ഡി) ​പ്ര​കാ​രം ച​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ച്ചും ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്തും തെ​റ്റി​ദ്ധാ​ര​ണ ജ​നി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ നൽകിയതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ നി​ർ​മാ​ണ യൂ​നി​റ്റാ​യ ദി​വ്യ ഫാ​ർ​മ​സി ഉ​ട​മ​ക​ളാ​യ ദി​വ്യ​യോ​ഗ മ​ന്ദി​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബാ​ബ രാം​ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാണ് പ്ര​തി​ക​ൾ.

തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ആ​റു മാ​സം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. രാം​ദേ​വും ബാ​ല​കൃ​ഷ്ണ​യും ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ങ്കി​ലും വി​വി​ധ കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​രും.

ALSO READ; മഴ ശക്തമാകാൻ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

2023 ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​ത​ഞ്ജ​ലി​യു​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. നി​രോ​ധി​ക്ക​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലൂ​ടെ ച​ട്ടം ലം​ഘി​ച്ച​തി​ന് ദി​വ്യ ഫാ​ർ​മ​സി​ക്കെ​തി​രെ സം​സ്ഥാ​ന ഡ്ര​ഗ്സ് വി​ഭാ​ഗം ഇ​തു​വ​രെ 29 എ​ഫ്ഐ​ആ​റുകൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News