ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന; തിരുവനന്തപുരം നഗരത്തിൽ നിന്ന് 10 പേർ പിടിയിൽ

ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇന്ന് 10 പേർ പിടിയിലായി. ആയുധങ്ങൾ കൈവശം വെച്ചതിന് നാലുപേർ ആണ് അറസ്റ്റിലായത്.മയക്കുമരുന്ന് കൈവശം വെച്ചതിന് ആറുപേരും അറസ്റ്റിൽ ആയി.

ALSO READ: ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം

വഞ്ചിയൂരിലാണ് മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിലായത്.അരുൺ, ആനന്ദ്, സിബിൻ, ആരോമൽ എന്നിവരാണ് പിടിയിലായത്. കരിമഠം കോളനി, കഴക്കൂട്ടം, ചെന്നിലോട് എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ALSO READ:  പ്രേമലു പ്രേമികൾക്കായി; സിനിമയിൽ നിന്ന് ഒഴിവാക്കിയ സീനുകളും ഡയലോഗുകളും വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News