പി-ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ, 46 കേസ് രജിസ്റ്റർ ചെയ്തു

സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി-ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Also Read; അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News