ഒന്നല്ല രണ്ടല്ല, ഹൈവേ കടന്നത് പതിനായിരത്തോളം തവളകൾ -വീഡിയോ വൈറൽ

ഭൂമിയിലെ അത്ഭുത കാഴ്ചകൾ കണ്ടാലും കണ്ടാലും മതിവരാത്തതാണ്. ജീവിലോകത്തിലെ പല കൗതുക കാഴ്ചകളും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. നമ്മുടെ അറിവുകൾക്കും അപ്പുറം നിരവധി വിവരങ്ങളാണ് ജീവിലോകവുമായി ബന്ധപ്പെട്ടു അറിയാൻ കഴിയുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിരവധി മൃഗങ്ങൾ നമ്മുടെ കണ്ണിൽ പ്പെടാറുണ്ടു. ചിലതൊക്കെ റോഡിനു കുറുകെ വരാറും ഉണ്ട്. എന്നാൽ ഇവയൊക്കെ കൂട്ടമായി വന്നാലോ? അത് കൗതുകമുള്ള കാഴ്ച തന്നെ ആകില്ലേ.

അത്തരത്തിൽ സമാനമായൊരു കാഴ്ചയാണ് യുഎസിലെ കാലിഫോര്‍ണിയയിലെ സ്റ്റോക്ടൺ എന്ന സ്ഥലത്ത് ഈ അടുത്ത ദിവസം കാണാനായത്. വലിയ ഹൈവേ മുറിച്ചുകടക്കുന്ന പതിനായിരക്കണക്കിന് തവളകളുടെ കാഴ്ച നാട്ടുകാരെയും വാഹനയാത്രികരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

also read :കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ അവധി

കാലാവസ്ഥാവ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും ഇത് എന്തോ അപകട സൂചനയാണ് എന്നുമെല്ലാം പല അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇത് തീര്‍ത്തും ‘നാച്വറല്‍’ ആയ പ്രതിഭാസമാണെന്നും പക്ഷേ അപൂര്‍വമായി മാത്രേമേ ഇതെല്ലാം നമുക്ക് കാണാൻ സാധിക്കൂ എന്നുമാണ് വിദഗ്ധര്‍ പ്രതികരിച്ചത്. തവളകൾ അനുകൂലമായ സ്ഥലം തേടി പലായനം ചെയ്യുന്നതാണ്. അപ്രതീക്ഷിതമായി തവളകളെ കണ്ടതോടെ വാഹനയാത്രികർ അമ്പരന്നു വാഹനങ്ങൾ നിർത്തി. എന്നാൽ ആദ്യം ചില വാഹനങ്ങൾ ഇത് കാണാതെ പോയതിനാൽ ഒരു പറ്റം തവളകൾ അപകടത്തിൽപ്പെട്ടു.

also read :കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News