പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

വർക്കലയിൽ മാതാവിനൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം, ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. സ്വകാര്യ ബസ്സിന്റെ ഡ്രൈവർ മഹേഷാണ് അറസ്റ്റിലായത്. നരഹത്യക്കാണ് പൊലീസ് കേസ്സെടുത്തിട്ടുള്ളത്. ഇന്നലെ വൈകീട്ടോടെ ആയുർവേദ കോളേജിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

Also Read;ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കല്ലമ്പലം സ്വദേശികളായ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് ഫർഹാനാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നയുടൻ ജീവനക്കാർ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഡ്രൈവറെ വർക്കല കോടതിയിൽ ഹാജരാക്കി

Also Read; കോവിഡ് വന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ധനസഹായവുമായി ദില്ലി ഗവണ്മെന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News