അടിമാലിയിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച 60 -കാരന് 6 വർഷം തടവും 25500 രൂപ പിഴയും

പത്തുവയസ്സുകാരനെ പീഡിപ്പിച്ച 60 കാരന് ആറുവർഷം തടവ്. 25500 രൂപ പിഴയും പ്രതി അടയ്ക്കണം. അടിമാലി വാളറ സ്വദേശി ജോയി നടുവിലേപറമ്പിലാണ് പ്രതി.

Also Read; യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ച നിലയിൽ; മൃതദേഹത്തിനരികിൽ തോക്ക്

ദേവികുളം പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ടിന്റേതാണ് വിധി. 2017 ഓഗസ്റ്റ് എട്ടിനാണ് സംഭവം നടന്നത്. അടിമാലി ട്രൈബൽ മേഖലയിലുള്ള പത്തു വയസ്സുകാരനെ അടിമാലി വാളറ സ്വദേശിയായ ജോയി നടുവിലേപറമ്പിൽ എന്ന വ്യക്തി ലൈംഗികമായി ഉപദ്രവിച്ചു എന്നതായിരുന്നു പരാതി. സംഭവത്തിൽ അടിമാലി സിഐ പികെ സാബു ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡ്വക്കറ്റ് സ്മിജു കെ ദാസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കേസിൽ ദേവികുളം പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി സിറാജുദ്ദീൻ പിഎ ആണ് വിധി പറഞ്ഞത്.

Also Read; നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ; ദുരൂഹ സംഭവം കർണാടകയിൽ

പ്രതി വിവിധ വകുപ്പുകളിലായി ആറുവർഷവും ഒരു മാസവും തടവ് ശിക്ഷ അനുഭവിക്കണം. എന്നാൽ പല വകുപ്പുകളിലെ ശിക്ഷ അഞ്ചുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി എന്ന് കോടതിവിധിയിൽ പറയുന്നു. പ്രതി ഇരുപത്തിഅയ്യായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കണം. ഈ തുക കുട്ടിക്ക് കൈമാറണം. പ്രതി പിഴ അടച്ചില്ലെങ്കിൽ 3 മാസവും 22 ദിവസവും കൂടി തടവു ശിക്ഷ അനുഭവിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News