1.5 മില്യൺ ഫോളോവേഴ്സ്; വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുഖം; പത്തുവയസുകാരി ഫാഷൻ ലോകത്തെ താരം

ഫാഷൻ ലോകത്തേക്ക് കടന്നു വരുന്ന ആളുകളുടെ എണ്ണം ഇക്കാലങ്ങളിൽ വർധിച്ചു വരികയാണ്. സോഷ്യൽ മീഡിയ പോലുള്ള വേദികൾ ധാരാളം അവസരങ്ങളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഫാഷൻ ലോകത്തേക്ക് വരുന്ന കുട്ടികളുടെ എണ്ണവും ഏറെയാണ്. ഇതാ ഇപ്പോൾ ഫാഷൻ വീക്കുകളിലെ താരമായി മാറിയ ഒരു പത്തു വയസുകാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നുള്ള ടെയ്‍ലൻ ബിഗ്സ് എന്ന പത്ത് വയസുകാരി തന്‍റെ ഫാഷൻ സ്റ്റേറ്റ്മെന്‍റ് കൊണ്ടും സ്റ്റൈല്‍ കൊണ്ടും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

also read : ‘അടിച്ച് ഷേപ്പ് മാറ്റും, നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ’; എസ്‌എഫ്‌ഐ പ്രവർത്തകരെ അവഹേളിച്ച് പ്രിൻസിപ്പാൾ

18 മാസം പ്രായമായപ്പോഴാണ് ആദ്യമായി ടെയ്‍ലൻ മോഡലിങ്ങിലെത്തുന്നത്. അമ്മ തന്നെയാണ് ടെയ്‍ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ പരസ്യ കമ്പനികൾ ഇവരെ സമീപിച്ചു. അങ്ങനെയാണ് ഫാഷൻ ലോകത്തേക്ക് ടെയ്‍ലന്‍ എത്തിയത്. വൻകിട ഫാഷൻ ബ്രാൻഡുകളുടെയടക്കം മുഖമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

പാരിസ് ഫാഷൻ വീക്കിലെ ബാൽമെയ്‌ൻ ഷോയിലെ ടെയ്‍ലറുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത ബൂട്ടുകളും ബാഗും വിന്റേജ് ഫ്രെയിംസ് ഷേഡുകളും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ടെയ്‍‍ലൻ ഷോയില്‍ എത്തിയത്. കൂടാതെ വെള്ള ജാക്കറ്റും കറുത്ത പാന്‍റും സ്റ്റൈൽ ചെയ്തിരുന്നു ആ കൊച്ചു മിടുക്കി. മാത്രമല്ല പച്ച നിറത്തിലുള്ള അവളുടെ മുടിക്കു വരെയുണ്ട് ആരാധകർ.

also read : അധ്യാപകന്റെ യാത്ര പറച്ചിലും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലും; വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ഇപ്പോള്‍ ടെയ്‍ലനുള്ളത്. ചെറുപ്രായത്തില്‍ തന്നെയുള്ള തിരക്കേറിയ ജീവിതത്തില്‍ ടെയ്‍ലനിനൊപ്പം എപ്പോഴും ഉള്ളത് അച്ഛന്‍ ജോഷ് ബിഗ്സ് ആണ്. കൺസ്ട്രക്ഷൻ കോൺട്രാക്റ്റർ ജോലി ഉപേക്ഷിച്ചാണ് ജോഷ് മുഴുവൻസമയം മകൾക്കൊപ്പം നിൽക്കുന്നത്. ഇതിനോടകം 15 ഫാഷൻ ഷോകളിൽ ടെയ്‍‍ലൻ പങ്കെടുത്തു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്ന ടെയ്‍ലന് യാത്രകള്‍ ചെയ്യാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News