ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തു, പിറന്നാൾ ദിനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം

ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പിറന്നാൾ ദിനത്തിൽ പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഭവം. പട്യാലയിലെ ബേക്കറിയിൽ നിന്നാണ് ഓൺലൈൻവഴി കുഞ്ഞിന്റെ കുടുംബം കേക്ക് ഓർഡർ ചെയ്തത്. വൈകുന്നേരം 7 മണിയോടെ എല്ലാവരും കേക്ക് കഴിക്കുകയും, തുടർന്ന് രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടും ചെയ്‌തതായി പൊലീസ് പറയുന്നു.

ALSO READ: ‘സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് അനുജ മുൻപേ എഴുതിയിരുന്നു’, പട്ടാഴിമുക്കിലെ അപകടമരണത്തിൽ ദുരൂഹതകൾ

ഇതേ കേക്ക് കഴിച്ച ജാൻവിയുടെ സഹോദരങ്ങളാണ് ആദ്യം ഛർദ്ദിച്ചത്. തുടർന്ന് ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും ഇടയ്ക്കിടെ ജാൻവി പറഞ്ഞുകൊണ്ടേയിരുന്നു. അൽപ്പസമയത്തിനകം ജാൻവി ഉറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേദിവസം ആരോഗ്യം വഷളായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ‘ഇരുപത് വർഷങ്ങളായി പറയുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു’, ആടുജീവിതത്തിലെ വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിൻ

അതേസമയം, കുടുംബം പിറന്നാളാഘോഷത്തിന് എത്തിച്ച ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിട്ടുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News