ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

TENNESSEE GUNFIRE

അമേരിക്കയിലെ ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ALSO READ; എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സർവകലാശാലയിലെ ഹോം കമിങ് ഇവന്റിനിടെയായിരുന്നു സംഭവം. രണ്ട് സംഘങ്ങൾ
തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇത് പിന്നീട് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.

ALSO READ; രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

മരിച്ചത് 24 വയസുള്ള ഒരു യുവാവ് ആണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആക്രമണത്തിൽ പന്ത്രണ്ടും പതിനാലു വയസ്സുള്ള രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുതുരതരമല്ല. അക്രമികാരികളിൽ ചിലർക്കും വെടിവെപ്പിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY: TENNESSE UNIVERSITY GUNFIRE KILLS ONE AND NINE INJURED

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News