ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന അവകാശ വാദവുമായി ബിജെപി. ജില്ലാ കോടതി ഉത്തരവ് പ്രകാരം മസ്ജിദില്‍ നടന്ന സര്‍വ്വേയില്‍ വ്യാപക സംഘര്‍ഷം. സര്‍വ്വേ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയ. അതേസമയം ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
ബാബറി മസ്ജിദിനും ഗ്യാന്വാങ്പിക്കും ശേഷം മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യം വച്ചുളള ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണം തുടരുകയാണ്. യുപിയിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നയിടം പുരാതന ഹിന്ദുക്ഷേത്രമാണെന്നാണ് പുതിയ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സംഭാലിലെ ജില്ലാ കോടതി സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടതോടെ സ്ഥിതിഗതികള്‍ വഷളായിക്കഴിഞ്ഞു.
Also Read; പാലക്കാട് ബിജെപിയുടെ തോൽവി; കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ
രണ്ടാംഘട്ട സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വ്യാപക സംഘര്‍ഷമുണ്ടായത്. ഡിഎം രാജേന്ദ്ര പാന്‍സിയയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടപടികള്‍ക്കായി എത്തിയ പ്രത്യേക സംഘത്തിന് നേരെ കല്ലേറുണ്ടാകുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് തിയിട്ടു. യുപി പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്തു.
സര്‍വ്വേ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയ മുന്നറിയിപ്പ് നല്കി. എന്നാല്‍ സംഘര്‍ഷം ബിജെപി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. അയോധ്യാ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം ഇനി മറ്റൊരിടത്തും അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഷാഹി മസ്ജിദ് പളളിയും ഹിന്ദു ആരാധനാലയമാക്കാനുളള ശ്രമമാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
Also Read; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ
ഇതിനായി ബിജെപിക്കൊപ്പം സംഭാല്‍ പൊലീസും ഭരണകൂടവും ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്ന് എസ്പി വക്താവ് അമീഖ് ജാമി പറഞ്ഞു. ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. ബാബറിന്റെ ഭരണകാലത്ത് 1529 – ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. തുടര്‍ന്നാണ് പളളിയില്‍ സര്‍വ്വേ നടത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടത്. ഇതോടെ യോഗി സര്‍ക്കാരിന്റെ സഹായത്തോടെ ഷാഹി ജുമുവ മസ്ജിദും ഹിന്ദുക്ഷേത്രമാക്കാനുളള നീക്കം സംഘപരിവാര്‍ സജീവമാക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here