“അക്ഷരങ്ങളിലൂടെ മായികലോകം തീർത്ത മാന്ത്രികൻ”; ഗബ്രിയേൽ ഗാർസിയ മാർക്വേസ് വിടവാങ്ങിയിട്ട് ഇന്ന് 10 വർഷം

വാക്കുകളുടെ രാജാവ് ഗബ്രിയേൽ ഗാർഷ്യ മാർക്കസ് വിട വാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം. എഴുത്തിലൂടെ മായിക ലോകം വായനക്കാർക്ക് കാട്ടിത്തന്ന പ്രിയ എഴുത്തുകാരൻ ഇന്നും ഓരോ വായനപ്രേമിയുടെയും സ്വകാര്യ അഹങ്കാരമാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്കസിനെ നേരിൽ കണ്ടവരുണ്ടാകില്ല… അയാളുടെ ജന്മനാടായ കൊളമ്പിയയിൽ പോയവരുണ്ടാകില്ല. അയാളുടെ ഭാഷ സ്പാനിഷ് അറിയുന്നവരും ഉണ്ടാകില്ല. എങ്കിലും മാർക്കസ് മലയാളികൾക്ക് സുപരിചിതനായിരുന്നു.

Also Read: ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെപ്പം കഥ പറഞ്ഞും നൃത്തം ചെയ്തും ആർഎൽവി രാമകൃഷ്ണൻ

1955ൽ പുറത്തുവന്ന “ദി സ്റ്റോറി ഓഫ് എ ഷിപ്‌റേക്ക്ഡ് സെയ്‌ലർ” ലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തേക്ക് വരവറിയിച്ചത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ അല്പം നാടകീയതയോടെ അവതരിപ്പിച്ച് പത്രപ്രവർത്തകനിൽ നിന്നും അയാൾ എഴുത്തുകാരന്റെ മേലങ്കി എടുത്തണിഞ്ഞു. ശേഷം ഏകാന്തതയുടെ നൂറു വർഷങ്ങളും കോളറ കാലത്തെ പ്രണയവും അവസാനം എഴുതിയ അൺട്ടിൽ ഓഗസ്റ്റും അയാളെ സാഹിത്യ ലോകത്ത് അടയാളപ്പെടുത്തി വെച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാരുടെ ഭാവനലോകത്തെ കീഴ്മേൽ മറിച മാജിക്കൽ റിയലിസം എന്ന എഴുത്ത് ശൈലിയിലൂടെ അയാൾ വായനക്കാർക്ക് പ്രിയപ്പെട്ട ഗാബോ ആയി മാറി. അന്നോളമുണ്ടായിരുന്ന എഴുത്തുകാരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അയാൾ.

Also Read: കല്യാണിൽ ഉദ്ധവ് ശിവസേന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ബിജെപി നേതാവ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അന്തരത്തെ ഇത്ര നന്നായി വരച്ചുകാട്ടിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. സ്വെച്ഛാധിപത്യം അരങ്ങു വാണിറുന്ന കാലത്ത് തൂലികയക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന വെല്ലുവിളി ഉയർന്നു നിൽക്കെ തന്റെ ചാട്ടുളി പോൽ മൂർച്ചഏരിയ തൂലികതുമ്പിനാൽ ഗാബോ മറ്റൊരു റിപ്പബ്ലിക് സൃഷ്ടിച്ചെടുക്കാൻ ശ്രെമിച്ചു. അതയാളെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനാക്കി. 10 വർഷങ്ങൾക്ക് മുൻപ് അന്നൊരു ഏപ്രിൽ മാസത്തിൽ ഇതേ ദിവസം ഏകാന്തതയുടെ 100 വർഷങ്ങളിൽ മക്കൊണ്ടയെ ബാധിച്ച അതെ മറവി എന്ന അതെ വ്യാധി ബാധിച് പ്രിയപ്പെട്ട ഗാബോ വിടവാങ്ങുമ്പോൾ തൂലിക ചലിക്കാത്ത വെള്ള ക്കടലാസുപോലെ അയാളുടെ മനസും ശൂന്യമായിരുന്നു. അയാളുടെ എഴുത്തിനെയും കഥകളെയും കഥാപാത്രങ്ങളെയും മറവി അയാളിൽ നിന്ന് മായ്ച്ചു കളഞ്ഞു. പക്ഷെ പ്രിയപ്പെട്ട ഗാബോ നിങ്ങൾ മരിക്കുന്നില്ല. നിങ്ങളുടെ കഥകളിലൂടെ നിങ്ങൾ കാട്ടിത്തന്ന എഴുത്തിന്റെ മായിക ലോകത്തിലൂടെ നിങ്ങൾ ജീവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News