മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ പരിശോധിക്കുക രണ്ട് പ്രധാന വിഷയങ്ങളാണ്. താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ഭൂമിയുടെ കിടപ്പും സ്വഭാവവും വ്യാപ്തിയും തിരിച്ചറിയുക ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയം. ഭൂമിയിലെ ശരിയായ താമസക്കാരുടെ സംരക്ഷണത്തിന് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് നൽകണം. റിട്ടയേ‍ർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

മുനമ്പത്തെ ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി, എന്നിവ കണ്ടെത്തുക, ഭൂമിയിലെ തമസക്കാരുടെ സംരക്ഷണത്തിന് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പരിഗണന വിഷയങ്ങൾ. ഇക്കാര്യങ്ങൾ പഠിച്ച് മൂന്നു മാസത്തിനകം ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നു . ഈ മാസം 26ന് മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗമാണ് മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ ജുഡീഷണൽ കമ്മീഷനെ വെക്കാൻ തീരുമാനമെടുത്തത്. 

Also Read- സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാ‍ർ

മുൻ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ അന്വേഷണ കമ്മീഷനായി നിയോഗിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. പിന്നാലെയാണ് പരിഗണന വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം സർക്കാർ ഇറക്കിയത് . മുനമ്പത്തെ സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നതടക്കമുള്ള ഉന്നതല യോഗ തീരുമാനങ്ങളും മുഖ്യമന്ത്രി മുനമ്പത്ത് ജനങ്ങളോട് വിശദീകരിച്ചു. മുനമ്പം ഭൂമി പ്രശ്നത്തിൽ നിയമപരവും ശാശ്വതവുമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാലതാമസം ഒഴിവാക്കാനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള മൂന്നുമാസത്തെ സമയപരിധി.

2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തതിനെ ചോദ്യം ചെയ്ത് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഭൂമി തുടർന്നും കരമടക്കാൻ കഴിയുന്ന നിലയിലേക്ക് കൊണ്ടുവരണമെന്നാണ് മുനമ്പത്തെ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here