തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചില പ്രാദേശിക മാധ്യമങ്ങള്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു സംഘം ആളുകള്‍ തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആസ്ഥാനത്തെത്തി അവരില്‍ ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം.

ALSO READ:  വിരാട് കോഹ്‌ലിയോട് വലിയൊരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോ?, രോഹിത്തിനോട് ചോദിച്ച് യുവതി; ചിരിച്ചു കൊണ്ട് മറുപടി പറ‍ഞ്ഞ് ഹിറ്റ്മാൻ: വൈറലായി വീഡിയോ

തുര്‍ക്കിഷ് എയ്‌റോസ്‌പെസ് ഇന്‍ഡസ്ട്രീസിന് നേരെ ഭീകരാക്രമണം നടന്നതായും പൗരന്മാര്‍ക്ക് ജീവന്‍നഷ്ടമായെന്നും തുര്‍ക്കി മന്ത്രി അലി യെര്‍ലികായ എക്‌സിലൂടെ അറിയിച്ചു.

ALSO READ: വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍; റോഡ് അടച്ചു

ഉക്രൈനിലെ ഉന്നയ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച സ്ഥലത്താണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തോക്കുമായ ആക്രമികള്‍ ഒരു കെട്ടിടത്തില്‍ കയറുന്നതും ആളുകള്‍ക്ക് നേരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News