സ്‌കൂളിലേക്ക് ബോംബ് എറിഞ്ഞ് ഭീകരര്‍, ആണ്‍കുട്ടികളുടെ ഡോര്‍മിട്രി പുറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പെൺകുട്ടികളെ വെട്ടിക്കൊന്നു

ഉഗാണ്ടയില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള ഭീകര സംഘടന സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. സ്‌കൂളിലേക്ക് ബോംബ് എറിഞ്ഞ ഭീകരര്‍, ആണ്‍കുട്ടികളുടെ ഡോര്‍മിട്രി പുറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ഓടിയ കുട്ടികളെ വെട്ടിക്കൊന്നു. ചില മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് വെസ്റ്റ് ഉഗാണ്ടയിലെ പോണ്ട്‌വേയിലെ ലുബിരിഹ സ്‌കൂളില്‍ ആക്രമണം നടന്നത്. നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

also read; തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം; ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News