ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. ഈദ്ഗാഹ് പള്ളിക്ക് സമീപം ആണ് ആക്രമണം നടന്നത്. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

ALSO READ:കേരളത്തിന്റെ മതസാഹോദര്യത്തിന് കോട്ടം തട്ടരുത് : മന്ത്രി മുഹമ്മദ് റിയാസ്

പരുക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിസ്റ്റൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. പൊലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.

ALSO READ:കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration