ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 10 മരണം

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. റീസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 33 പേർക്ക്‌ പരുക്കേറ്റു. ശിവ് ഖോഡിയിൽ തീർഥാടനത്തിന് പോയവരാണ് മരിച്ചത്. പ്രദേശത്തു സുരക്ഷാ സേന വ്യാപക തിരച്ചിൽ തുടങ്ങി. മുഖംമൂടി ധരിച്ച രണ്ട് ഭീകരരാണ് ബസിനുനേരെ വെടിയുതിർത്തതെന്നാണ് വിവരം.

Also Read: സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ, 61 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്ക്; മൂന്നാം തവണയും അധികാരത്തിലേറി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here