ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വളരെ നാളുകളായി തിരയുന്ന ഭീകരൻ പാകിസ്താനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭീകര സംഘടനയായ തെഹ്‌റീക് ഉല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ഷെയ്ക് ജമീല്‍ ഉര്‍ റഹ്‌മാനെയാണ് പാകിസ്താനിലെ അബോട്ടാബാദില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്.
കശ്മീര്‍ കേന്ദ്രീകരിച്ച് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ ഷെയക് ജമീല്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇയാൾ പിന്നീട് പാകിസ്താനിലേക്ക് കടന്നു. 2022-ഒക്ടോബറിലാണ് ഇയാളെ ആഭ്യന്തരമന്ത്രാലയം തീവ്രവാദിയായി മുദ്രകുത്തുന്നത്. പാകിസ്താന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read; വീണ്ടും പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ്; വിജയിച്ചത് 201 വോട്ടുകൾക്ക്
കഴിഞ്ഞ വര്‍ഷം മാത്രമായി ഇന്ത്യ അന്വേഷിച്ചുകൊണ്ടിരുന്ന നിരവധി ഭീകരരാണ് പാകിസ്താനില്‍ വെച്ച് കൊല്ലപ്പെട്ടത്. പുല്‍വാമ ആക്രമണത്തിലും മുംബൈ ഭീകരാക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. ഹിസ്ബുള്‍ മുജാഹിദീന്‍, ലക്ഷര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരാണ് മരിച്ചവരില്‍ കൂടുതലും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here