കാശ്മീരില്‍ രണ്ട് വില്ലേജ് ഗാര്‍ഡുമാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

kashmir-army

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാർഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട് അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെ വ്യാഴാഴ്ച കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരർക്കായി വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തീവ്രവാദികളില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ പൊലീസ് രൂപീകരിച്ചതാണ് ഗ്രാമ പ്രതിരോധ സമിതികള്‍. സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വടക്കന്‍ കശ്മീരിലെ സോപോറിലും വ്യാഴാഴ്ച ഏറ്റുമുട്ടലുണ്ടായി. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെയുള്ളതായി കരുതുന്നു.

Read Also: ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ദാവൂദിൻ്റെയും ലോറൻസ് ബിഷ്ണോയുടെയും ചിത്രമുള്ള ടീ-ഷർട്ടുകൾ, കേസെടുത്ത് മുംബൈ പൊലീസ്

ശ്രീനഗറിലെ ഞായർ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം. കാശ്മീരിലെ ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News