ഭീകരരുടെ ആഡംബര മോഹം അവരെ കള്ളൻമാരുമാക്കി, സിറിയൻ പ്രസിഡൻ്റ് അസദിൻ്റെ കൊട്ടാരത്തിൽ വൻ കൊള്ള; വിലപിടിപ്പുള്ള വസ്തുക്കൾ ഭീകരർ അടിച്ചുമാറ്റി

സിറിയയിൽ ഭീകരർ നടത്തിയ അധിനിവേശം ലോകമൊട്ടാകെ ചർച്ചയാകുന്നതിനിടെ ഭീകരർ അസദിൻ്റെ കൊട്ടാരത്തിൽ നടത്തിയ കൊള്ളയെക്കുറിച്ചുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലാകെ നിറയുന്നത്. സിറിയൻ തലസ്ഥാനമായ ദമാസ്കസ് ഭീകരർ കീഴടക്കിയതോടെ ഭരണ നിയന്ത്രണം നഷ്ടമായ പ്രസിഡൻ്റ് ബഷർ അൽ അസദ് രാജ്യം വിട്ടിരുന്നു.

തുടർന്ന് സിറിയ പിടിച്ചെടുത്തതായി അവകാശപ്പെട്ട ഭീകരർ സിറിയയിൽ 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ ഭീകരാനുകൂലികൾ അവിടെ കൊള്ളയടിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്. 31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലുള്ള അസദിൻ്റെ കൊട്ടാരമാണ് ഭീകരാനുകൂലികൾ കൊള്ളയടിച്ചിട്ടുള്ളത്.

ALSO READ: സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം

സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സംഘം അസദിൻ്റെ കിടപ്പുമുറിയും ഔദ്യോ​ഗികാവശ്യങ്ങൾക്കുപയോ​ഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേർന്നുള്ള പൂന്തോട്ടവും തരിപ്പണമാക്കി. തുടർന്ന് പ്രസിഡൻ്റിൻ്റെ ​ഫർണിച്ചറുകൾ, കുടുംബം ഉപയോ​ഗിച്ചിരുന്ന ആഭരണങ്ങൾ, ആഡംബര കാറുകൾ തുടങ്ങിയവയെല്ലാം ഭീകരാനുകൂലികൾ കൊള്ളയടിച്ചു. തുടർന്ന് ഭീകരാനുകൂലികൾ ഇറാന്‍റെ സ്ഥാനപതി കാര്യാലയത്തിലും അതിക്രമിച്ചു കയറി കൊള്ള നടത്തി.

അസദിൻ്റെ കൊട്ടാരത്തിൽ കയറിയ ഭീകരാനുകൂലികളിൽ ചിലർ കൊട്ടാരത്തിനുള്ളിൽ നിന്നും ചിത്രങ്ങളെടുത്തു. അസദിൻ്റെയും കുടുംബത്തിൻ്റെയും ചിത്രങ്ങൾ നശിപ്പിച്ചു. തുടർന്ന് കൊട്ടാരത്തിലുപയോ​ഗിക്കുന്ന മെഴിസിഡസ് ബെൻസ് കാർ, എസ്.യു.വികൾ, മോട്ടോർ സൈക്കിളുകൾ, ഓൾ ടെറൈൻ വെഹിക്കിൾ, കവചിത ട്രക്ക് എന്നിവ ഭീകരാനുകൂലികൾ സ്വന്തമാക്കി.

ALSO READ: ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

പ്രസിഡൻഷ്യൽ പാലസിലെ വസ്ത്രങ്ങൾ, പ്ലേറ്റുകൾ, ഷോപ്പിങ് ബാ​​ഗ്, കസേരകൾ തുടങ്ങി കണ്ണിൽക്കണ്ടതെല്ലാം ഭീകരർ കൊണ്ടുപോയി. ചിലർ കൊട്ടാരത്തിനകത്തു നിന്ന് വെടിയുതിർത്ത് ആഹ്ളാദം പ്രകടിപ്പിച്ചു. തുടർന്ന് കൊട്ടാരത്തിലെ മുറികൾക്ക് തീവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News