കാശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; 2 ജവാന്മാര്‍ക്ക് വീരമൃത്യു

സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 2 ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് സംഭവം. ഭീകരാക്രമണത്തില്‍ നാട്ടുകാരായ 2 പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്.

ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Also Read : ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

മൂന്ന് ദിവസം മുന്‍പ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ അഞ്ചു പേര്‍ അതിഥി തൊഴിലാളികളും ഒരാള്‍ ഡോക്ടറുമാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News