അപകടമല്ല; 5 ജവാൻമാർ കൊല്ലപ്പെട്ടത് ഭീകരാക്രമണത്തിൽ

സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാന്മാർ മരിച്ച സംഭവം അട്ടിമറിയെന്ന് റിപ്പോർട്ടുകൾ. ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക് നീങ്ങുന്നതിനിടെ അജ്ഞാതരായ ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ പരിക്കേറ്റ മറ്റൊരു സൈനികനെ ഉടൻ തന്നെ രാജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായും സൂചനകളുണ്ട്.

അപകടം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. സൈനിക വാഹനം നിമിഷം നേരം കൊണ്ട് കത്തിയമരുന്നതാണ് വീഡിയോയിൽ കാണുന്നത്. സൈനികരുടെ മരണത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News