പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഒരു ബസ് കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്. അക്രമികൾ യാത്രക്കാരെ ബസിൽ നിന്ന് നിർബന്ധിച്ച് പുറത്തിറക്കി അവരുടെ ഐഡെന്റിറ്റി പരിശോധിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു.
ഭീകരർ 10 വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായി പൊലീസ് അറിയിച്ചു. എന്നാൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് വിവരം.
സംഭവത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിട്ടുണ്ട്. സംഭവത്തിൽ പാകിസ്ഥാൻ പഞ്ചാബ് സർക്കാർ വക്താവ് അസ്മ ബുഖാരി രോഷം പ്രകടിപ്പിച്ചു.
ALSO READ: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ്; എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ
നാല് മാസം മുൻപും പാകിസ്ഥാനിൽ സമാനമായ ഒരു ആക്രമണം ഉണ്ടായിരുന്നു. ഏപ്രിലിൽ നോഷ്‌കിക്കടുത്ത് തീവ്രവാദികൾ ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here