ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു

kashmir-terrorist

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഉത്തർപ്രദേശിൽ നിന്നുള്ള ഉസ്മാൻ മാലിക് (20), സുഫിയാൻ (25) എന്നിവർക്കാണ് വെടിയേറ്റത്.

Read Also: ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നടപടികൾ ശക്തമാക്കി സർക്കാർ

ഭീകരരിൽ ഒരാൾ തെക്കൻ കശ്മീരിലെ കുൽഗാമിൽ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. 2023ലാണ് ഇയാൾ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത്. മറ്റൊരാൾ പാക്കിസ്ഥാനിൽ നിന്ന് വന്നതാണെന്ന് കരുതുന്നു. ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമാണ സ്ഥലത്ത് കശ്മീരി ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News