‘നാട്ടു നാട്ടു’വിന് താളമിട്ട് ടെസ്‌ല കാറുകള്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു

ഓസ്‌കാര്‍ നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സാര്‍വ്വദേശീയ സ്വീകാര്യത. താളവും ഈണവും പശ്ചാത്തലവും കൊണ്ട് ശ്രദ്ധേയമായ ‘നാട്ടു നാട്ടു’വിന് ഇപ്പോള്‍ അമേരിക്കയില്‍ വ്യത്യസ്തമായ ദൃശ്യാവിഷ്‌കാരം. ‘നാട്ടു നാട്ടു’ പാട്ടിന്റെ താളത്തിനൊപ്പിച്ച് അരങ്ങേറിയ ലൈറ്റ്‌ഷോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിയിരിക്കുന്നത്. ലൈറ്റ് ഷോയില്‍ പങ്കെടുത്തത് 150 ടെസ്‌ല കാറുകളാണ് എന്നതാണ് ഏറെ കൗതുകകരം. നാട്ടു നാട്ടുവിനുള്ള ആദരം എന്ന നിലയിലാണ് ടെസ്‌ല കാറുകള്‍ ഇത്തരമൊരു അതിശയ ചിത്രം വരച്ചിട്ടത്.

മികച്ച ഒറിജിനല്‍ സോങ്ങ് വിഭാഗത്തിലാണ് ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിനെ ഈ ഗാനത്തിന് നേരത്തെ ഇതേവിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. കീരവാണി ഈണമിട്ട ‘നാട്ടു നാട്ടു’ രചിച്ചത് ചന്ദ്രബോസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here