ഡോണൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

trump

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം.ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടെസ്‌ലയുടെ സൈബർട്രക്കിലാണ് സ്ഫോടനം ഉണ്ടായത്.ഹോട്ടലിന് സമീപത്തെത്തിയ ഉടൻ വാഹനത്തിന് തീപിടിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ALSO READ; പൊതുസ്ഥലത്ത് നിന്ന് പുകവലിച്ചാൽ പണികിട്ടും! നിയന്ത്രണം കടുപ്പിച്ച് ഇറ്റലി

സ്ഫോടനം ട്രക്കിൻ്റെ രൂപകൽപ്പന മൂലം അല്ലെന്നും ബോംബ് അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യമാകാം സ്ഫോടനത്തിന് പിന്നിലെന്നും
ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു.

സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കുണ്ടെന്നാണ് വിവരം.ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

അതേസമയം സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. പുതുവത്സര ദിനത്തിൽ ന്യൂഓർലിയൻസിലുണ്ടായ ട്രക്ക് അപകടവുമായി ഈ സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

ENGLISH NEWS SUMMARY: Tesla cybertruck explodes outside the ‘trump’ hotel owned by donald trump in Las vegas

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News