വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്‌ക്കെത്തുന്നു ഒരു ഹ്യൂമണോയ്ഡ് റോബോട്ട്

വീട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും. അതും വെറും 5 ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? 2025 ഓടെ അത്തരം ഹ്യൂമണോയ്ഡ് റോബോട്ടുകളെ അവതരിപ്പിക്കുകയാണ് ടെക് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായ ഇലോൺ മസ്‌ക്. ടെസ്‌ല കമ്പനിയിലെ ബംമ്പിൾബീ എന്നറിയപ്പെടുന്ന ഉപവിഭാഗമാണ് റോബോട്ടിനെ നിർമിക്കുന്നത്. ഈ ഒപ്ടിമസ് റോബോട്ടിന്റെ വില ഏകദേശം 5 ലക്ഷം രൂപയായിരിക്കുമെന്നും മസ്‌ക് അറിയിച്ചു.

Also Read: ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്തില്ല; സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

മനുഷ്യകാരമുള്ള റോബോട്ടുകളെയാണ് ഹ്യൂമണോയ്ഡ് റോബോട്ട് എന്ന് വിളിക്കുന്നത്. അത്തരം റോബോട്ടുകളിൽ ഒന്നാണ് ടെസ്‌ലയുടെ ഒപ്ടിമസ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വായുസഞ്ചാരമില്ലാത്ത കുഴികളിലും കിണറുകളിലും ഇറങ്ങുക പോലെയുള്ള ആയാസകരമായ ജോലികൾ ചെയ്യാനായി രൂപകൽപ്പന ചെയ്ത ഒപ്ടിമസ് വീട്ടുജോലികളും ഫാക്ടറി ജോലികളും ചെയ്യാൻ കഴിയുന്നതാണ്. മനുഷ്യാകാരം ഒഴുവാക്കിയാൽ വേഗത്തിൽ നിർമാണം അവസാനിപ്പിക്കാമായിരുന്ന ഒപ്ടിമസ് ഹ്യൂമണോയ്ഡ് തന്നെയാകണമെന്നത് മസ്കിന്റെ നിർബന്ധമാണ്.

Also Read: കോട്ടയത്ത് ഇടിമിന്നലിന് പിന്നാലെ തെങ്ങ് അഗ്നിനാളമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News