വരുന്ന് ഇന്ത്യന്‍ ചിപ്പുകളുടെ കാലം; ടാറ്റയുടെ ചിപ്പില്‍ ടെസ്ലയുടെ വാഹനങ്ങള്‍ ചീറിപ്പായും!

ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങുക, നിക്ഷേപം നടത്തുക തുടങ്ങിയ കാര്യങ്ങളുടെ പ്രഖ്യാപനം ഇതിന് പിന്നാലെ ഉണ്ടാകുമെന്നാണ്  റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പിന്നാലെ ടാറ്റയും ടെസ്ലയും ഒന്നിക്കുന്നു എന്നൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

ALSO READ:  ‘വീട്ടില്‍ വോട്ട്; പ്രചരിക്കുന്ന ആശങ്ക അടിസ്ഥാനരഹിതം’ -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഇന്ത്യന്‍ കമ്പനിയായ ടാറ്റ നിര്‍മിക്കുന്ന ചിപ്പുകളുമായി ടെസ്ല കാറുകള്‍ ലോകം മുഴുവന്‍ ചീറിപ്പായുന്നതൊന്ന് ആലോചിച്ച് നോക്കു. രാജ്യത്തിനും ടാറ്റയ്ക്കും ഉണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് സാരം. ടെസ്ലയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ടാറ്റ ഇലക്ട്രോണിക്‌സ് നല്‍കും. ഇരു കമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തിലെ ധോലേരയില്‍ ടാറ്റ ഗ്രൂപ്പും തായ്വാന്റെ പവര്‍ചിപ്പ് സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിങ് കോര്‍പ്പറേഷനും ചേര്‍ന്നുള്ള വന്‍കിട പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതിന് പിന്നിലെന്നാണ് വിവരം. ഇവിടെനിന്നുള്ള ആദ്യ ചിപ്പ് 2026 അവസാനത്തോട് കൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

രണ്ടുവര്‍ഷമായി തുടരുന്ന ഉക്രൈയ്ന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ചിപ്പ് ക്ഷാമമാണ് ഉണ്ടായത്. ഓട്ടോമൊബൈല്‍ മുതല്‍ സ്മാര്‍ട് ഫോണ്‍ വരെയുള്ള വ്യവസായങ്ങളില്‍ ഇതിമൂലമുണ്ടായ ആഘാതം ചില്ലറയല്ല. ഇതോടെയാണ് തായ്വാന്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യയും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഗുജറാത്തിലും ആസാമിലും ടാറ്റയുടെ ചിപ്പ് പ്ലാന്റുകള്‍ വരുന്നത്. ചിപ്പുകള്‍ ആവശ്യമില്ലാത്ത ഒരു രാജ്യങ്ങളുമില്ല. ചിപ്പുവ്യവസായത്തില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ ഒരുങ്ങി കഴിഞ്ഞെന്ന് അര്‍ത്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News