2024ലെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പനയില്‍ വലിയ കുറവ് നേരിട്ടതിനെ തുടര്‍ന്ന് പ്രധാന വിപണികളില്‍ വൈദ്യുത കാറിന്റെ വില കുറച്ച് ടെസ്ല. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികള്‍ ടെസ്ലയ്ക്ക് വലിയ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് പ്രധാന വിപണികളായ ചൈനയിലും യുഎസിലും ടെസ്ല ഇവി കാറുകള്‍ക്ക് വിലകുറച്ചത്. ടെസ്ല കാറുകളുടെ വിലയില്‍ മാറ്റം വരുമെന്ന് എക്‌സില്‍ മസ്‌ക് കുറിച്ചിരുന്നു. അതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ഉത്പാദനവും ആവശ്യവും തമ്മില്‍ യോജിച്ചു പോവാന്‍ വേണ്ട മാറ്റങ്ങളുടെ ഭാഗമാണെന്നാണ്. തീര്‍ന്നില്ല യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വാഹനവില കമ്പനി കുറച്ചെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്.
ALSO READ: സെര്‍ബിയയില്‍ ബ്രൈഡ് ടു ബി ആഘോഷമാക്കി മീര നന്ദന്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം
ചൈനയില്‍ ടെസ്ല മോഡല്‍ 3യുടെ വില 2,31,900 യുവാനായി കുറഞ്ഞിരുന്നു. ഏകദേശം 14000 യുവാനാണ് കുറഞ്ഞത്. അതായത് 1.61 ലക്ഷം ഇന്ത്യന്‍ രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. യുഎസില്‍ മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ എസ് എന്നീ ടെസ്ല മോഡലുകളുടെ വിലയില്‍ രണ്ടായിരം ഡോളര്‍ കുറച്ചു. ഇതാദ്യമായല്ല കഴിഞ്ഞ വര്‍ഷവും വിപണയില്‍ ഉണ്ടായ മാറ്റങ്ങളെ അതിജീവിക്കാന്‍ വാഹനങ്ങളുടെ വില ടെസ്ല കുറച്ചിരുന്നു. ബിവൈഡി, നിയോ തുടങ്ങി ചൈനീസ് കമ്പനികളാണ് ടെസ്ലയ്ക്ക് വെല്ലുവിളിയാകുന്നത്.
മാത്രമല്ല കഴിഞ്ഞ മാസം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ ആദ്യ വൈദ്യുത കാര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ടെസ്ല തിരിച്ചടികള്‍ നേരിടുകയാണ്. 2024ന്റെ തുടക്കം മുതല്‍ ടെസ്ലയുടെ ഓഹരി വിലയില്‍ 40% ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2022ല്‍ ട്വിറ്റര്‍ വാങ്ങാനുള്ള എലോണ്‍ മസ്‌കിന്റെ തീരുമാനം അദ്ദേഹത്തിന്റെ നിക്ഷേപകര്‍ വലിയ തോതില്‍ വിമര്‍ശിക്കുന്നുണ്ട്.
ടെസ്ലയുടെ ആദ്യപാദ വിറ്റുവരവിന്റെ കണക്കുകള്‍ നിക്ഷേപര്‍ മുമ്പാകെ അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പാണ് വൈദ്യുത കാര്‍ വില കുറച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here