റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണ് റോബോ ടാക്സി. ഒക്ടോബര്‍ 11 ന് രാവിലെ 7.30 ന് നടക്കുന്ന ‘വി, റോബോട്ട്’ എന്ന പരിപാടിയില്‍ വെച്ചാണ് ടെസ്‌ല ഈ വാഹനത്തെ അവതരിപ്പിക്കുക. എന്നാൽ റോബോടാക്‌സിയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
‘സൈബര്‍ കാബ്’ എന്ന പേരിലാണ് ഈ വാഹനം അവതരിപ്പിക്കുകയെന്നും, സൈബര്‍ ട്രക്കിന് സമാനമായ ഡിസൈന്‍ ആയിരിക്കും ഇതിനെന്നും ഊഹങ്ങളുണ്ട്. പരിപാടിയില്‍ റോബോ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചേക്കും. സൈബര്‍ കാബിന് സ്റ്റിയറിങ് വീലോ, പെഡലുകളോ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാല്‍ യുഎസിലെ ഫെഡറല്‍ മോട്ടോര്‍ സുരക്ഷാ നിയമങ്ങള്‍ക്ക് എതിരാണ് ഈ രൂപകൽപ്പന. അതിനാല തന്നെ സൈബര്‍ കാബെന്ന റോബോ ടാക്സി നിരത്തിലിറങ്ങാന്‍ ഔദ്യോഗികമായ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടി വരും.
സൈബര്‍ കാബ് അവതരിപ്പിക്കുന്നതിനൊപ്പം തന്നെ കമ്പനിയുടെ റൈഡ് ഹെയ്‌ലിങ് ആപ്പും അവതരിപ്പിച്ചേക്കും. ഇതോടൊപ്പം പൂര്‍ണമായും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന സൈബര്‍ വാനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പരിപാടിയില്‍ പുറത്തുവിടാനിടയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here